പുതുമഴ നനഞ്ഞാല്‍ കുളിരും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികം. ഈ പനിയകറ്റാന്‍ മരുന്നുകാപ്പി മതി. വീട്ടില്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന മരുന്നുകാപ്പി.
ആവശ്യമുള്ള സാധനങ്ങൾ
ചക്കര (കരിപ്പെട്ടി) – 250 ഗ്രാം
ചുക്ക് – 25ഗ്രാം
മല്ലി – 25ഗ്രാം
കുരുമുളക് – 10 ഗ്രാം
തുളസിയില – 10 അല്ലി
വെറ്റില – ഒന്ന്
തയ്യാറാക്കേണ്ട വിധം
ചേരുവകളെല്ലാം നന്നായി ഇടിച്ച് യോജിപ്പിക്കുക. ഇത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക.
തിളയ്ക്കുമ്പോള്‍ കാപ്പിപ്പൊടി ചേര്‍ക്കുക.
ഈ കാപ്പി ചെറുചൂടോടെ അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക. പനി ഭേദപ്പെടും
പ്രതികരിക്കാൻ ഇവിടെ എഴുതുക