ദീപാവലി റിലീസായി എത്തിയ വിജയുടെ മുരുഗദോസ് ചിത്രം സർക്കാർ 200 കോടി ക്ലബ്ബിൽ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. സൗജന്യമായി വീട്ടുപകരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്കി തെരഞ്ഞൈടുപ്പുകള് വിജയിക്കുന്ന ജയലളിത മോഡലിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഭരണ കക്ഷിയായ എ ഐ ഡിഎംകെയുടെ ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ നേരിട്ടിരുന്നു. തുടർന്ന് വിവാദപരമായ ചില സീനുകൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തുക്കൂടിയപ്പോൾ മുറിച്ച കേക്കും വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. മിക്സി വാഷിംഗ് മിഷീന് എന്നിവയുടെയെല്ലാം രൂപംഉൾപ്പെടുത്തിയതായിരുന്നു സക്സസ് കേക്ക്. ചിത്രത്തിലെ വിവാദ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക