നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്ബലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെയാണ് ഹരികുമാർ നാട്ടിലെത്തിയതെന്നാണ് സൂചന.
കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക