പൊള്ളാച്ചിയിൽ വിനോദയാത്ര സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. എറണാകുളം കരുമാല്ലൂര്‍ തട്ടാംപടി താന്തോണിക്കല്വീട്ടില് രാജഗോപാലിന്റെ മകന് ശ്രീരാജ് (39) ആണ് മരിച്ചത്.
പരുക്കേറ്റവര്‍ പൊള്ളാച്ചി ഗവ. ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടി. പൊള്ളാച്ചി-ഗോവിന്ദാപുരം പാതയിൽ ഞായറാഴ്ച രാത്രി 11.45 ഓടെയാണ് അപകടം.കൊടൈക്കനാല്‍ നിന്നും മടങ്ങിയ മലയാളിസംഘം സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക