ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം ഓടാതെ മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ 49 റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്‍പാകെ എത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കുകയാണ്. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക