റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനായി സാന്റിയാഗോ സൊളാരിയെ നിയമിക്കുമെന്ന് റിപ്പോർട്ട്. . 42 കാരനായ സൊളാരി സ്ഥാനമേറ്റെടുത്തശേഷം ടീം നാലു മത്സരങ്ങളിലും ജയിച്ചുകയറിയിരുന്നു.
സ്പാനിഷ് ഫുട്ബോള്‍ നിയമപ്രകാരം ഒരു താത്കാലിക പരിശീലകന് 15 ദിവസത്തെ അനുമതി മാത്രമേ നല്‍കുകയുള്ളൂ. ഇതിനുശേഷം സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച 15 ദിവസം പൂര്‍ത്തിയായതോടെയാണ് സൊളിരിയെ സ്ഥിരം പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ചെല്‍സി പരിശീലകന് അന്റോണിയോ കോന്റെ ഉള്‍പ്പെടെയുള്ളവരെ സ്ഥിരം പരിശീലകരാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക