ഒറ്റ നിമിഷത്തെ ക്ലിക്ക് കൊണ്ട് സന്ദേശങ്ങൾ തെറ്റോ ശരിയോ എന്ന് പോലും ആലോചിക്കാതെ കാണുന്ന നമ്പറുകളിലേക്കൊക്കെ ഫോർവേഡ് ചെയുന്ന ശീലമുള്ളവർക്ക് ഇനി ഒരുവട്ടം കൂടി ചിന്തിക്കാം. കാരണം മറ്റൊന്നുമല്ല, ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിൽ പ്രിവ്യു ഓപ്ഷൻ വരുന്നു.
ആന്‍ഡ്രോയ്ഡിലെ വാട്സ്ആപ്പില്‍ പുതിയ ബീറ്റ നിര്‍മ്മിക്കുന്നതിലാണ് മാറ്റം. നിലവില്‍ അഞ്ച് ചാറ്റുകളിലേക്ക് ഫോര്ഡേവര്ഡ് ചെയ്യാന്‍ സൗകര്യം നല്കുന്ന വാട്സ്ആപ്പ് പ്രിവ്യൂ ഫീച്ചര്‍ കാര്യങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുകയാണ്.അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതോടെ ഇന്ത്യന്‍ ഗവണ്മെന്റ് ഈ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെക്കുറിച്ച് അക്കാര്യം വ്യക്തമാക്കുന്ന ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക