ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണു സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു.
ഏഴ് വർഷങ്ങൾക്ക് മുമ്പ് രാമണോഡ്ഗെമായി വേർപിരിഞ്ഞ ദേവി ഇംതിയാസ് മുഹമ്മദ് എന്നയാളെ വിവാഹം കഴിച്ചു. വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നു. രണ്ടാം വിവാഹത്തില്‍ രണ്ടു കുട്ടികളാണ് ഉള്ളത്. മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണ് മുന്‍ ഭര്‍ത്താവില്‍ നിന്ന് ആക്രമണം ഉണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക