ഗ്രീൻപീസിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. പച്ച പട്ടാണിയും ഗ്രീൻപീസും ഒരാൾ തന്നെയാണ്. ഗ്രീൻപീസു കൊണ്ട് കറികളുണ്ടാക്കി കഴിക്കുമെങ്കിലും അവയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് ആർക്കും അറിയില്ല.
ഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർക്ക് ക്ഷീണം കൂടാൻ സാധ്യതയുണ്ട്. പച്ചപട്ടാണി കഴിക്കുന്നത് ക്ഷീണം അകറ്റാൻ നല്ലതാണ്.
നാരിന്റെ അംശവും പ്രോട്ടീനുമടങ്ങിയ ഗ്രീൻപീസ് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് തടി കുറയ്ക്കുകയും ആരോഗ്യം നില നിർത്തുകയും ചെയ്യും.
ആന്റി ഓക്സിഡന്റായ ഫ്ലേവിനോയിഡ്, കരോട്ടിനോയിഡ്, ഫിനോലിക് ആസിഡ്, പോളി ഫിനോൾസ്, എന്നിവയടെ സംയുക്ത കലവറയാണ് ഗ്രീൻപീസ്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഗ്രീൻപീസിൽ കാണപ്പെടുന്ന പോളിഫിനോൾ സ്റ്റൊമക്ക് കാൻസറിൽ നിന്നും രക്ഷ നേടുന്നനും സഹായിക്കും.
ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്ന ഒരു ഭക്ഷണ സാധനമാണ് ഗ്രീൻ പീസ്.
ചർമ്മത്തിൽ ചുളിവു വീഴുന്നതും വരകൾ ഉണ്ടാകുന്നതും തടയാൻ സഹായിക്കുന്നു.
സ്ത്രീകൾ ഗ്രീൻപീസ് നന്നായി കവിക്കുന്നത് അവരിലുണ്ടാക്കുന്ന അസ്ഥിക്ഷതം തടയാൻ സഹായിക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും, ഹൃദയത്തിന്റേയും അസ്ഥികളുടേയും ആരോഗ്യം നില നിർത്തുന്നതിനും ഗ്രീൻ പീസ് കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക