അബൂദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറമെ കണ്ണൂർ എയർപ്പോർട്ടിൽ നിന്നും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചു. . അബുദാബി, റിയാദ്, ദോഹ, എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗ് ചൊവ്വാഴ്ച തന്നെ ആരംഭിച്ചിരുന്നു.
രാവിലെ 9.30ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് യുഎഇ സമയം 11.30ന് ഷാര്‍ജയില്‍ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് വൈകിട്ട് 5.40 ന് കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണ് സമയക്രമം. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഷാര്‍ജയിലേക്കുള്ള സര്‍വീസ്.
കണ്ണൂരില്‍ നിന്ന് 8000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്കും റിയാദിലേക്കുമാണ് വിമാനങ്ങള്‍ പറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക