ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷിയോഗം പരാജയം.സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ സർക്കാർ ഉറച്ച് നിന്നു. പാസ് പിന്‍വലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു.
യോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക