പ്രശസ്ത ഫാഷൻ ഡിസൈനറായ മായ ലഖാനിയെയും സഹായിയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലുള്ള വസന്ത്കുഞ്ചിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫാഷന്‍ ഡിസൈനറുടെ മൃതദേഹം കിടപ്പുമുറിയിലും സഹായിയുടേതു ലിവിംഗ് റൂമിലുമാണു കണ്ടെത്തിയത്.സംഭവത്തില്‍ മായയുടെ സ്ഥാപനത്തിലെ ജീവനക്കാരന് അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍പാര്‍ക്ക് മേഖലയില്‍ മായ നടത്തിയിരുന്ന ബോട്ടീക്കില്‍ തയ്യില്ക്കാരനായി ജോലി ചെയ്തിരുന്ന രാഹുല്‍ അന്‍വര്‍ ഇയാളുടെ ബന്ധുക്കളായ റഹ്മത്, വാസിം എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മോക്ഷണശ്രമം കൊലപാതകത്തിൽ കലാശിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക