ചെന്നൈ: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അടുത്ത സീസണിലേക്കുള്ള ടീമില്‍ 22 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് പേരെ ഒഴിവാക്കി.
ഇന്ത്യന്‍ താരങ്ങളായ കനിഷ്ക് സേഥ്, ഷിറ്റിസ് ശര്‍മ, ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബോളര്‍ മാര്‍ക് വുഡ് എന്നിവരെയാണ് ഒഴിവാക്കിയത്.
അടുത്ത മാസമാണ് ഐപിഎലില്‍ താരലേലം നടക്കുന്നത്. നവംബര്‍ 15നാണ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന ദിവസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക