സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു. വർദ്ധിപ്പിച്ച നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഓട്ടോയ്ക്ക് 30 രൂപയായും ടാക്സിക്ക് 200 രൂപയായുമാണ് നിരക്കുകൾ ഉയർത്തിയത്. നേരത്തെ ഇത് യഥാക്രമം 20 ഉം 150 ഉം രൂപയായിരുന്നു.
നിരക്കുകൾ വർദ്ധിപ്പിച്ചതോടു കൂടി നവംബർ ഈ മാസം 18 മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്വലിക്കാനുള്ളതീരുമാനം. സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന് നിരക്ക് വര്‍ധനവിന് ശുപാര്‍ശ ചെയ്തത്.
2014ലാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക