മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം പുറത്ത് വന്നിട്ടില്ല.
ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
മലയാളത്തിലെ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക