തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍, അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിന് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകര്‍ ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം.
2006 മേയ് ഒന്നിനും 2010 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം അപേക്ഷകർ. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://navodaya.gov.in/nvs/en എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക