ശബരിമല ദർശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സാമൂഹിക പ്രവർത്തക തൃപ്തി ദേശായിയുടെ സുരക്ഷയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപിലോക്നാഥ് ബെഹ്റ. ഇക്കാര്യം ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനിക്കുമെന്ന് ഡിജിപി അറിയിച്ചു.
അതെ സമയം രാവിലെ തന്നെ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും വിമാനത്താവളത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും ഇവരെ പോകാനനുവദിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക