ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും കൂട്ടരും പ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് ദർശനം നടത്താതെ തിരികെ മടങ്ങുകയാണ്. ” ക്രമസമാധാനപ്രശ്നം ഉണ്ടാക്കാന്‍ താല്പര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെങ്കിലും താമസ സൗകര്യം നല്കാന് ആരും തയ്യാറായില്ല. വാഹനസൗകര്യവും നല്‍കിയില്ല.” ; തൃപ്തി പറഞ്ഞു.
ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പദർശനം നടത്താനായി തിരികെയെത്തുമെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും സംഘവും വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്കാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക