പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രൊജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വര്‍ഷം. ബയൊടെക്നോളജിയിലോ ബയോകെമിസ്ട്രിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
നാനോ കെമിസ്ട്രി ആന്റ് നാനോ പാര്‍ട്ടിക്കിള്‍ സിന്തസിസ്, അനിമല്‍ ടിഷ്യൂകള്‍ച്ചര്‍/ടിഷ്യു എന്‍ജിനിയറിംഗ് ആന്റ് അനിമല്‍ ഹാന്‍ഡ്ലിംഗ് (മൈസ്) എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. യു.ജി.സി/ സി.എസ്.ഐ.ആര് -നെറ്റ്/ഗേറ്റ്/എല്‍.എസ് അല്ലെങ്കില്‍ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള ഏതെങ്കിലും യോഗ്യതാപരീക്ഷ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 2018 ജനുവരി ഒന്നിന് 36 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in www.jntbgri.res.in എന്ന വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക