ശബരിമലയിലേക്ക് പോകാനായി ട്രെയിൻ മാർഗം ചെങ്ങന്നൂരിലെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ പ്രതിഷേധക്കാർ തടഞ്ഞു. പോലീസും ഇവിടെത്തി മേരി സ്വീറ്റിയുമായി അനുരഞ്ജന ചർച്ച നടത്തി. പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ തടഞ്ഞുവെക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമാണ്.
സന്നിധാനത്തേക്ക് ഇല്ലെന്നും പമ്പ വരെ പോയാല്‍ മതിയെന്നും മേരി സ്വീറ്റി പറയുന്നുണ്ട്. പ്രതിഷേധത്തിനൊടുവില്‍ തിരിച്ചുപോകാമെന്ന് മേരി സ്വീറ്റി അറിയിച്ചു.
തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയിൽ നിന്ന് തിരിച്ചുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക