ഇ ലോകത്തെ വമ്പന്മാരായ ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഒറാക്കിളിന്റെ തലപ്പത്ത് 22 വർഷത്തെ പ്രവർത്തന പരിചയമുള്ള തോമസ് കുര്യനെ ക്ലൗഡിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തലപ്പത്തേക്ക് നിയമിച്ചിട്ടുള്ളത്. ഗൂഗിള്‍ ക്ലൗഡിന്റെ നിലവിലെ സിഇഒ ഡയാന് ഗ്രീന്‍ ജനുവരിയില്‍ സ്ഥാനമൊഴിയുന്നത് വരെ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കും. പിന്നീട് തോമസ് കുര്യന് ഈ ചുമതല ഒറ്റയ്ക്ക് കൈകാര്യം ചെയ്യും.
പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ തോമസ് കുര്യന്, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ക്ലൗഡ് ഡാറ്റ സര്‍വ്വീസിന്റെ സിഇഒ യാണ് ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോര്‍ജ് കുര്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക