മദ്യലഹരിയിൽ അരമണിക്കൂർ നിർത്താതെ ഹുക്ക വലിച്ച മോഡലിന് ദാരുണാന്ത്യം. പ്രശസ്ത മോഡലായ ജെന്നിഫര്‍ മുനോസാണ് മരിച്ചത്. അർജന്റീനയിലെ ഒരു ക്ലബ്ബിൽ കൂട്ടുകാരോടൊത്തുള്ള ആഘോഷപരിപാടികൾക്കിടെയാണ് സംഭവം.
നന്നായി മദ്യപിച്ചിരുന്നു ജെന്നിഫർ അരമണിക്കൂറോളം നിർത്താതെ ഹുക്ക വലിക്കുകയായിരുന്നു. ഹുക്ക വലിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെന്നിഫറിന് ഒരു പെൺകുഞ്ഞുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക