ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനം നടത്താൻ ശ്രമിച്ച് റിമാൻഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
ഈ മാസം 30 വരെ 14 ദിവസത്തേക്കാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക