ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് സെയ്ഫ് അലിഖാൻ കരീന കപൂർ ദമ്പതികൾ. ഇരുവർക്കും തൈമൂർ എന്ന സുന്ദരകുട്ടൻ പിറന്നപ്പോൾ ആരാധകരുടെയെല്ലാം ശ്രദ്ധാകേന്ദ്രം തൈമൂറായി. തൈമൂറിനെ പറ്റി പുറത്തുവന്ന ഓരോ വാർത്തകളും നിമിഷങ്ങൾക്കുള്ളിലാണ് വൈറൽ ആയിക്കൊണ്ടിരുന്നത്.
ഇപ്പോഴിതാ കളിപ്പാട്ട വിപണിയെയും തൈമൂർ പാവകൾ കീഴടക്കിയിരിക്കുകയാണ്. ബോളിവുഡ് നിര്‍മ്മാതാവ് അശ്വിനി യാര്ഥിയാണ് കഴിഞ്ഞ ദിവസം തൈമുര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വെള്ള നിറത്തിലുള്ള കുര്‍ത്തയ്ക്കൊപ്പം നേവി ബ്ലൂ നിറത്തിലുള്ള നെഹ്റു ജാക്കറ്റും, പാന്റുമാണ് തൈമൂര്‍ പാവയുടെ വേഷം. കേരളത്തിലെ ഒരു ടോയ് സ്റ്റോറില്‍ നിന്നും എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം കണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അശ്വിനി പങ്കുവെച്ച ചിത്രം കണ്ട് തങ്ങളുടെ മകന് തൈമുര്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടതാണെന്ന് അറിഞ്ഞ സന്തോഷത്തിലാണ് സെയ്ഫും കരീനയും. കരീന അഭിനയിക്കുന്ന വീരേ ദി വെഡ്ഡി൦ഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തൈമുര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക