മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്കാന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ സർവ്വകലാശാല ക്യാമ്പസ്സിൽ വച്ച് ബിരുദദാന ചടങ്ങ് നടക്കും.
സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് തിബ്രേവാല അറിയിച്ചു. 2018 മെയ് 29നാണ് കേരളത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക