റോസാപ്പൂക്കൾ എന്നും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമാണ്. ചുവന്ന റോസാപ്പൂക്കളില്ലാത്ത ഒരു പ്രണയദിനവും കടന്നു പോകാറുമില്ല. ചുവപ്പ്, മഞ്ഞ, പിങ്ക്,വെള്ള തുടങ്ങി നിരവധി നിറങ്ങളിൽ റോസാപ്പൂക്കൾ നാം കാണാറുണ്ടെങ്കിലും കറുത്ത റോസയെപ്പറ്റി നാമിതുവരെ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു റോസാപ്പൂവ് ഈ ലോകത്തു തന്നെയുണ്ടോ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ അങ്ങനെയൊരു റോസയുണ്ട്. ഈബ്ലാക്ക് റോസ് ലോകത്ത് ഒരു രാജ്യത്ത് മാത്രമേ വളരുന്നുള്ളു, അതും ആ രാജ്യത്തെ ഒരേയൊരു ഗ്രാമത്തിലും. വളരെ കുറഞ്ഞ അളവിൽ മാത്രം ബ്ലാക്ക് റോസ് അവിടെ കണ്ടു വരുന്നു. ഏതാണ് ആ രാജ്യമെന്നല്ലേ? ടർക്കിയിലെ യൂഫ്രേറ്റസ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൽഫെറ്റി എന്ന ഗ്രാമത്തിൽ മാത്രമാണ് ഈബ്ലാക്ക് റോസ് വളരുന്നത്.
യൂഫ്രേറ്റസ് നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ മണ്ണിന്റെ പ്രത്യേകത, നദിയുടെ അടിത്തട്ട് ഒഴുക്കി കൊണ്ട് വരുന്ന മണ്ണിന്റെ പ്രത്യേകതയും അവിടുത്തെ അനുകൂല സാഹചര്യങ്ങളും കൊണ്ട് മാത്രമാണ് ലോകത്ത് വിരളമായി കാണപ്പെടുന്ന ബ്ലാക്ക് റോസ് ഇവിടെ വിരിയുന്നത്. ഈ കറുത്ത റോസാ ചെടി വളരുന്നതിനാവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ പ്രകൃതി തന്നെ ഒരുക്കുന്നു എന്നത് കൊണ്ടാണ് വേനലിൽ മാത്രം വിരിയുന്ന ഈ അപൂർവ്വ ഇനം പുഷ്പം ഈ ഗ്രാമത്തിൽ മാത്രം കാണപ്പെടുന്നത്.
ഇവിടുത്തെ ഈ പ്രത്യേകതയുള്ള മണ്ണ് മറ്റെവിടെയെങ്കിലും കൊണ്ട് പോയി പരീക്ഷിച്ച് നോക്കാമെന്ന് വെച്ചാലൊ ഈ ചെടി അവിടെയൊന്നും വളരത്തുമില്ല.
ഹൽഫെറ്റി വിട്ടൊരിടത്തും ബ്ലാക്ക് റോസ് വളരാനും പോകുന്നില്ല, അതിനാൽ ഇതിനെ ‘ Turkish Halfeti Rose’ എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക