70 വയസ്സ് കാരി വയോധികയെ ബലാത്സംഗം ചെയ്ത 2 പ്രതികൾ അറസ്റ്റിൽ. നെടുമ്പാശ്ശേരിക്ക് സമീപമാണ് സംഭവം. പുറയാര്‍ സ്വദേശി നിതിന്‍, പുതുവാശേരി സ്വദേശി സത്താര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ജോലികഴിഞ്ഞ് തിരികെ വരികയായിരുന്ന വൃദ്ധയെ ബൈക്കിലെത്തിയെ നിതിനും സത്താറും ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി ബലാത്സംഗത്തിനരയാക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടന്നു കളഞ്ഞ ഇരുവരെയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ബലാത്സംഗത്തിന് പുറമേ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക