സൂചനകളും നിമിത്തങ്ങളും ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അശ്രദ്ധ കൊണ്ടോ അല്ലാതെയോ സാമ്പത്തികനഷ്ടം സംഭവിച്ചേക്കാം. ചില ലക്ഷണങ്ങൾ കണ്ടാൽ അതാ സാമ്പത്തിക നഷ്ടത്തിന്റെ സൂചനയാണെന്ന് മനസിലാക്കാം. എന്തൊക്കെയാണെന്ന് നോക്കാം.
അറിയാതെയോ അറിഞ്ഞോ എണ്ണ തട്ടി താഴെ പോകുന്നത് കടം ഉണ്ടാകാൻ കാരണമാകുമെന്നാണ് വിശ്വാസം.
വീട്ടിലെ പൈപ്പിൽ നിന്നോ മറ്റോ വെള്ളം ലീക്ക് ചെയ്യുന്നത് സാമ്പത്തികനഷ്ടം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.
സ്വർണ്ണം കാണാതാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് നമ്മുടെ പണം ബിസിനസ് പങ്കാളിയോ ബന്ധുക്കളോ സുഹൃത്തക്കളോ വഴി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഴമക്കാരുടെ വിശ്വാസം.
വളർത്തുമൃഗങ്ങളുടെ മരണം ധനനഷ്ടം സൂചിപ്പിക്കുന്ന ഒന്നാണ്.
വായിൽ കൂടുതൽ ഉമിനീര് വരുന്നത് ധനനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക