ജനാല തുറക്കുന്നതിനിടെ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. ദേവമാതാ കോളേജ് ഇഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ജോര്‍ജ് തോമസാ(45)ണ് മരിച്ചത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്റൂമിന്റെ ജനാല തുറക്കുന്നതിനിടയിൽ താഴേയ്ക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക