തമിഴകത്ത് അടുത്തിടെ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു രാക്ഷസൻ. ചിത്രത്തിൽ വിഷ്ണു വിശാൽ, അമൽ പോൾ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിഷ്ണുവിന്റെ വിവാഹമോചനം നടന്നത് വളരെയധികം വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച വാർത്തയായിരുന്നു വിഷ്ണുവും അമല പോളും ഉടൻ തന്നെ വിവാഹിതരാകുന്നുവെന്ന്. എന്നാലിപ്പോൾ വർത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് വിഷ്ണു രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റ്വറിലൂടെയാണ് വിഷ്ണു തന്റെ പ്രതികരണമറിയിച്ചത്.
‘എന്ത് അംസബന്ധമായ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങിനെയൊന്നും എഴുതരുത്’- വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.
തമിഴ് സിനിമാ സംവിധായകൻ എ എൽ വിജയ്യുമായി അമല പോൾ നേരത്തെ വിവാഹമോചിതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക