ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നവരുടെ ആരാധനാ പത്രമാണ് ഹനുമാൻ സ്വാമി. വിശ്വാസം ഉള്ളവരും ഇല്ലാത്തവരുമായി പലരും ഹനുമാൻ സ്വാമിയേ ആരാധിക്കുന്നു. എന്തെന്നാൽ യഥാവിധി ആരാധിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്നവരെ സർവ്വ വ്യഥകളിൽ നിന്നും ഹനുമാൻ സ്വാമി രക്ഷിക്കുമെന്നതിൽ സംശയമില്ല.
വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഹനുമാൻ സ്വാമി എന്ത് ആഗ്രഹവും സാധിച്ചു തരുമെന്നാണ് വിശ്വാസം. എന്തുകൊണ്ടെന്നാൽ ഹനുമാന് വെറ്റിലയോട് അത്രയ്ക്കും സ്നേഹമെന്നാണ് അർഥം. അതിനു പിന്നിൽ ഒരു കഥയുണ്ട്. രാമരാവണ യുദ്ധത്തിൽ രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനായിരുന്നു. വാർത്തയറിഞ്ഞ സന്തോഷത്തിൽ സീതാദേവി സമീപത്തുണ്ടായിരുന്ന വെറ്റില പറിച്ചു മാല ചാർത്തി ഹനുമാനെ അണിയിച്ചുവെന്നാണ് ഐതിഹ്യം. ഇതിനാലാണ് വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഹനുമാൻ സർവ്വഐശ്വര്യങ്ങളും നൽകുമെന്ന് പറയാൻ കാരണം.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായാണ് ഹനുമാനെ എല്ലാവരും കാണുന്നത്. കൃത്യമായ ഇടവേളകളിൽ ഹനുമാനെ ധ്യാനിച്ചാൽ ഹനുമാൻ നമ്മുടെ പ്രാർത്ഥന കേൾക്കുമെന്നും അതുപോലെ ദുഷ്ടശക്തികൾ നമ്മിൽ നിന്നും അകന്നു പോകുമെന്നുമാണ് വിശ്വാസമാണ്. ശനി ദശയിൽ അടിയുറച്ച വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവരെ ഹനുമാൻ സ്വാമി സംരക്ഷിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക