വണ്ണം കുറയ്ക്കാൻ പ്രഭാത ഭക്ഷണം ഒഴിവാക്കുകയാണ് നമ്മൾ മലയാളികളുടെ എളുപ്പവഴി. പ്രാതൽ ഒഴിവാക്കുന്നത് ആരോഗ്യകരമല്ല എന്നൊക്കെ നാം കുറെ കേട്ടിട്ടുണ്ടെങ്കിലും പ്രാതൽ ഒഴിവാക്കി അത്രയെങ്കിലും തടി കുറയട്ടെ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും .
അത്തരക്കാർക്ക് ഒരു മുന്നറിയിപ്പ് .പ്രാതൽ ഒഴിവാക്കിയാൽ തടി കുറയില്ല എന്ന് മാത്രമല്ല ,തടി കൂടാൻ ഇത് ഇടയൊരുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു .പ്രാതൽ ഒഴിവാക്കുന്നത് അമിതവണ്ണം ഉണ്ടാക്കുമെന്ന് പുതിയ പഠനവും വ്യക്തമാക്കുന്നു .പ്രാതൽ ഒഴിവാക്കുന്നവരിൽ കൂടുതലും കൗമാരക്കാരാണ്.
അതിനാൽ തന്നെ പുതിയ പഠനം നടത്തിയത് കുറച്ച് കൗമാരക്കാരിലാണ് .5 വർഷത്തേയ്ക്ക് ആരോഗ്യ വിദഗ്ദ്ധർ ഇവരെ നിരീക്ഷണ വിധേയമാക്കി .കുറച്ച്പേർക്ക് പ്രാതൽ നൽകി ,കുറച്ചു പേരെ ഒഴിവാക്കി .കൃത്യമായി പ്രാതൽ കഴിച്ചവർ കഴിക്കാത്തവരെക്കാൾ ആരോഗ്യവാന്മാരാണെന്നു കണ്ടെത്തി .
ഇവർ പൊണ്ണത്തടി സാധ്യത കുറഞ്ഞവരുമായിരുന്നു .പ്രാതൽ കഴിക്കാത്തവർ മറ്റ് സമയങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം .
കൗമാരക്കാരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രാതൽ ഒഴിവാക്കൽ കാരണമാകും .ഒരു ദിവസത്തെ സുപ്രധാന ആഹാരമാണ് പ്രാതൽ എന്നതാണ് വിദഗ്ദ്ധർ പറയുന്നത് .
മാനസികാരോഗ്യത്തെ പോലും ഇത് ബാധിക്കും .എന്തൊക്കെ മോഹന വാഗ്ദാനങ്ങളുണ്ടെങ്കിലും കായികാദ്ധ്വാനവും നല്ല ഭക്ഷണ ക്രമവും തന്നെയാണ് ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും വേണ്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക