179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ച് അപകടം.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. ചിറക് കെട്ടിടത്തില്‍ തട്ടിയെങ്കിലും അപകടം കൂടാതെ എല്ലാവരും രക്ഷപ്പെട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക