സാങ്കേതിക തകരാറിനെ തുടർന്ന് എച്ച് ഡി എഫ് സി ബാങ്ക് തങ്ങളുടെ മൊബൈൽ ആപ്പ് താൽക്കാലികമായി പിൻവലിച്ചു. ആപ്പ് പരിഷ്കരണ സമയത്തുണ്ടായ പിഴവിനെ തുടര്‍ന്നാണ് ഗൂഗിള്‍ പ്ലേ , ആപ്പിളിന്റെ ആപ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും മൊബൈല്‍ ബാങ്കിംഗ് ആപ്പ് പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം ആപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാൻ ശ്രമിച്ച പഭോക്താക്കളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇത്തരമൊരു വിഷയം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് തങ്ങളുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് പിന്‍വലിക്കുകയായിരുന്നു. ആപ്പിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യാതൊരുവിധ പ്രശനങ്ങളില്ലാതെ തുടര്‍ന്നും ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. അപ്ഡേറ്റ് ചെയ്തവര്‍ക്ക് മാത്രമാണ് ബുദ്ധിമുട്ട് നേരിടുക.
പരിഷ്കരിച്ച ആപ്പ് എന്നുമുതല്‍ ലഭ്യമാകുമെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക