ആധാര്‍ കാര്‍ഡിലെ നമ്മുടെ സ്വന്തം ഫോട്ടോ നമുക്ക് പലര്‍ക്കും പേടിസ്വപ്നമാണ്. ഫോട്ടോ കാരണം നാം പലപ്പോഴും ആധാര്‍ കാര്‍ഡ് പുറത്ത് കാണിക്കാറു പോലുമില്ല. എന്നാലിനി ആ പേടി വേണ്ട. ആധാര്‍ കാര്‍ഡില്‍ നമുക്ക് ഇഷ്ടമുള്ള ഫോട്ടോ സ്വന്തമായി ചേര്‍ക്കാം.
ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ സര്‍ക്കാര്‍, ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അനുമതി നല്‍കിയത്. എന്നാല്‍ അതിന്റെ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യമല്ല,അങ്ങനെ ഒരു സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യാനോ ചൂഷണം ചെയ്യാനോ സാധിക്കും എന്നത് കൊണ്ടാണ് അതിനു ഗവണ്മെന്റ് അനുമതി നല്‍കാത്തത്.ചുരുക്കത്തില്‍, നിങ്ങള്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനായി നിങ്ങള്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതുണ്ട് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ പുതുക്കാനായി UIDAI ലേക്ക് അപേക്ഷ അയക്കുക.
ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ ഫോട്ടോ മാറ്റാന്‍ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ് ലൈന്‍ വഴികളാണ്.ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള സംവിധാനം ഇല്ല.
ആദ്യത്തേത് https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന സൈറ്റില്‍ നിന്നും ആധാര്‍ അപ്ഡേറ്റ് ഫോം ഡൗണ്‍ലോഡ് ചെയ്യലാണ് .ഫോട്ടോ അപ്ഡേറ്റുചെയ്ത കാര്‍ഡ് റീ ഇഷ്യൂ ചെയ്യുന്നതിന് UIDAI ലേക്ക് അപേക്ഷ ഫോം അയക്കുക .
ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കുകയും അവിടെ നിന്ന് തന്നെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ പുതുക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗ്ഗം.
ഈ രണ്ടു വഴികളിലൂടെയും ഫോട്ടോ അപ്ഡേറ്റ് നടത്തിയാലും റീ ഇഷ്യു ചെയ്ത ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കു 2 ആഴ്ച കൊണ്ട് ലഭിക്കും . ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 15 രൂപയാണ് ഫീ
പ്രതികരിക്കാൻ ഇവിടെ എഴുതുക