നമ്മുടെ എല്ലാവരുടെയും അടുക്കളയില്‍ ഇപ്പോഴും കാണുന്ന ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു കട്ലറ്റിന്റെ റെസിപ്പി ഇന്ന് പരിചയപ്പെടാം.
ചേരുവകള്‍
ചെറുപയര്‍ – ഒരു കപ്പ്
സവാള – 1
പച്ചമുളക് – രണ്ടോ മൂന്നോ
ഇഞ്ചി – ചെറിയ കക്ഷണം
ഓയില്‍ ഉപ്പ് – ആവിശ്യത്തിന്
മുളക് പൊടി – അര സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍
മുട്ട- രണ്ടെണ്ണം
ബ്രെഡ് പൊടി – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ കുതിര്‍ത്ത് വയ്ക്കുക.
കുതിര്‍ത്ത ചെറുപയര്‍ ഒരു മിക്സിയുടെ ജാറില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക.
ഒരു ബൗളില്‍ അരച്ചെടുത്ത പയറില്‍ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സ് ചെയ്യുക.
കട്ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ പരത്തി എടുക്കുക.
മിക്സ് ലൂസായി എന്ന് തോന്നുവാണെങ്കില്‍ മാത്രം ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ചേര്‍ക്കാം.
ഷെയ്പ്പ് ചെയ്ത കൂട്ട് മുട്ടയില്‍ മുക്കി ബ്രെഡ് പൊടി കവര്‍ ചെയ്ത് ചൂടായ എണ്ണയില്‍ തീ കുറച്ച് വറുത്തെടുക്കുക.
ടൊമാറ്റോ സോസിനൊപ്പം ചൂടോടെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക