കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു അമ്മിഞ്ഞമ്മ എന്ന മുത്തശ്ശി ചെയ്ത ടിക്ടോക്. ഹിറ്റ് ചലച്ചിത്രമായ കല്യാണരാമനിലെ രംഗം മുത്തശ്ശി ഈസിയായി ടിക്ടോകിൽ അവതരിപ്പിക്കുകായായിരുന്നു. ഇത് കൊച്ചുമക്കൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതോടെ അമ്മുമ്മ വൈറൽ ആയിരിക്കുകയാണ്.
അമ്മിഞ്ഞമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഈ മുത്തശ്ശിയുടെ യഥാർത്ഥ പേര് കാർത്യായനി അമ്മ എന്നാണ്. കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി പടിഞ്ഞാറേക്കര യു പി സ്കൂളിന് സമീപമാണ് മുത്തശ്ശിയുടെ വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക