വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന വാർത്തയാണ് താരം പങ്കു വച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നാണ് രാഖി അറിയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടം നേടി.
എന്നാൽ ഇതിനു പിന്നാലെ രാഖി അറിയിച്ച മറ്റൊരു കാര്യമാണ് ഇപ്പോൾ ബി ടൗണിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി തൻ നഗ്നയായി വിവാഹം കഴിക്കുമെന്നാണ് രാഖി അറിയിച്ചിരിക്കുന്നത്.
വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെലവ് ചുരുക്കാന്‍ വസ്ത്രം വേണ്ടെന്നും നഗ്നരായി കല്യാണം കഴിക്കാമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഖി സമ്മതിച്ചെന്നാണ് ദീപക് കലാല്‍ പറഞ്ഞിരിക്കുന്നത്. രാഖി സാവന്ത് ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക