എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമൽ ചിയാൻ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണൻ എന്ന ചിത്രത്തിൽ ഉപയോഗിക്കാനായുള്ള 30 അടി ഉയരമുള്ള രഥത്തിന്റെ നിര്‍മാണം ആരംഭിച്ചു. ഇതിന് മുന്നോടിയായി രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി പത്മനാഭ ക്ഷേത്രത്തില്‍ പൂജിച്ച് ഹൈദരാബാദിലേക്ക് കൊണ്ട് പോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രിയും മുന്‍ ശബരിമല മേല്‍ശാന്തിയുമായ ഗോശാലാ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. സംവിധായകന് ബി. ഉണ്ണികൃഷ്ണന്, നടന്മാരായ സുരേഷ് ഗോപി എം.പി, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ബി.ജയമോഹന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച മണി സംവിധായകന് ആര്.എസ് വിമലിന് കൈമാറി.
ആദ്യം പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു കർണ്ണൻ എന്ന ചിത്രം അന്നൗൻസ് ചെയ്തിരുന്നത്. പിന്നീട് വിക്രമിനെ നായകനാക്കി ബഹുഭാഷാചിത്രമായി കർണ്ണൻ ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക