കംപ്യൂട്ടറിനു മുന്നിലെത്തുമ്പോഴേ ഒാര്‍മി ക്കുക. ശാരിക ഇരുന്നില്ലെങ്കിൽ കിടപ്പാകും എന്ന്. ശരീരത്തില്‍ മര്‍ദം കൂടുമ്പോഴാണ് നട്ടെല്ലിന്റെ ഡിസ്ക് തള്ളിവരിക. ഇരിക്കുമ്പോള്‍ പൊതുവേ മര്‍ദം കൂടുതലാണ്. കിടക്കുമ്പോള്‍ ഏറ്റവും കുറവും. മുന്നോട്ടാഞ്ഞോ കൃത്യം നേരെയോ ഇരിക്കുമ്പോള്‍ മര്‍ദം കൂടുതല്‍ അനുഭവപ്പെടും. തുടര്‍ന്ന് നടുവിന് വേദനയുണ്ടാകാം. ഡിസ്ക് സംബന്ധമായ രോഗങ്ങളും വരാം. അതുകൊണ്ട് പുറകോട്ട് അല്‍പ്പം ചരിഞ്ഞ നിലയില്‍ ഇരിക്കുന്നതാണ് നട്ടെല്ലിന് നല്ലത്. മനഃപൂര്‍വംതന്നെ ഇങ്ങനെ ഇരുന്ന് പഠിക്കണം.
കഴുത്തും കണ്ണും കയ്യും സൂക്ഷിക്കാം
കഴുത്തും കണ്ണും കയ്യുമാണ് അടുത്ത പ്രശ്നങ്ങള്‍. നമ്മുടെ ഉയരത്തിനും കണ്ണിന്റെ നിരപ്പിനും അനുസരിച്ചാവണം കംപ്യൂട്ടര്‍ സ്ക്രീനിന്റെ ക്രമീകരണം. കഴുത്ത് ഉയര്‍ത്തിയോ താഴ്ത്തിയോ നോക്കേണ്ടിവരരുത്. തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കുന്നത് കാഴ്ചയെ ബാധിക്കും. അരമണിക്കൂറിനിടെ അഞ്ചു മിനിറ്റ് നേരമെങ്കിലും കണ്ണടച്ചിരിക്കാന്‍ ശ്രദ്ധിക്കാം. ഇടയ്ക്ക് കണ്ണു കഴുകുന്നതും നല്ലതാണ്.
കീബോര്‍ഡും മൗസും തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കൈയ്ക്ക് കഴപ്പും ബലക്കുറവും ഉണ്ടാകാം. മറ്റു ഭാഗങ്ങളുടെ താങ്ങില്ലാതെ കൈപ്പത്തി മാത്രം ഉപയോഗിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കൈകളില്‍ സമ്മര്‍ദം അനുഭവപ്പെടുകയും വേദന മുകളിലേക്ക് കഴുത്തുവരെ വ്യാപിക്കുകയും ചെയ്യും. റെപ്പറ്റീറ്റീവ് സ്ട്രെസ് ഇന്‍ജുറി എന്ന അസുഖത്തിന് ഇതു കാരണമാകാം.
കംപ്യൂട്ടര്‍ ഗെയിം കുട്ടികളുടെ ഇഷ്ടമേഖലയാണ്. ഗെയിമിനു മുന്നിലിരുന്നാല്‍ പലരും എഴുന്നേല്‍ക്കുന്നത് മണിക്കൂ റുകള് കഴിഞ്ഞ്. കുട്ടികളുടെ കണ്ണിനും കൈയ്ക്കും ആയാസമുണ്ടാകും എന്നതിനു പുറമേ അവരുടെ ബുദ്ധിവളര്‍ച്ച, സാമൂഹിക ഇടപെടലുകള്‍, പെരുമാറ്റം തുടങ്ങിയവയെയും ഈ ഗെയിം മാനിയ ബാധിക്കും. മറ്റു സൗഹൃദങ്ങളില്‍നിന്ന് അകന്ന് കംപ്യൂട്ടര്‍ കളിയുമായി അവര്‍ സ്വന്തം ലോകത്തേക്ക് ചുരുങ്ങിപ്പോകും. സാമൂഹിക ജീവിതത്തിന്റെ പല പാഠങ്ങളും ഇവര്‍ക്ക് നഷ്ടമാകുകയും മനഃശാസ്ത്രപരമായ പല കുഴപ്പങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇന്റര്‍നെറ്റിലെ ചതിക്കുഴികളില്‍ വീഴാനും സാധ്യതയുണ്ട്. കംപ്യൂട്ടര്‍ ഗെയിമുകളില്‍ പലതിലും വയലന്‍സിന്റെ അതിപ്രസരമുണ്ടെന്നും അതു കുട്ടികളുടെ മാനസികനിലയെ തെറ്റായ വഴിയിലൂടെ നയിക്കുമെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക