ഓരോ മലയാളിയെ സംബന്ധിച്ചും അവന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് എന്നത്. ഇത്തരത്തിൽ നിങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂ…
1. വീട് വയ്ക്കുവാൻ ഒരു പ്ലോട്ട് വാങ്ങുമ്പോൾ അവിടുത്തെ മണ്ണിന്റെ ഘടന നോക്കുന്നത് എപ്പോഴും നന്നായിരിക്കും. കാരണം മണ്ണ് നല്ലതല്ലെങ്കിൽ വീട് പണിയുമ്പോൾ കൂടുതൽ ചിലവ് വരാൻ സാധ്യതയുണ്ട്.
2. ഒരു നല്ല ആർക്കിടെക്റ്റിനെ / സിവിൽ എഞ്ചിനീയറിനെ കണ്ട് നമ്മുടെ ആശയങ്ങൾക്കൊത്ത, ജീവിത ശൈലിക്കൊത്ത ഒരു ഡിസൈൻ ഉണ്ടാക്കണം.
3. വീടിന്റെ നിർമ്മാണച്ചിലവ് കൃത്യമായി ഒരു പ്രൊഫഷണൽ എഞ്ചിനീയറുടെ അടുത്തു നിന്നും ഉണ്ടാക്കേണ്ടതാണ്.
4. നിർമ്മാണത്തിനുപയോഗിക്കുന്ന ഓരോ വസ്തുവും (ഉദാ: തടി, ഇഷ്ടിക ) നമ്മുടെ ബഡ്ജറ്റിനും ഉപയോഗത്തിനും ഉതകുന്നതാണോ എന്ന് പ്രെഫഷണൽസിന്റെ സഹായം തേടേണ്ടതാണ്.
5. ഓരോ മെറ്റീരിയലും വീടിന്റെ ഈടിനും ഭംഗിക്കും സ്വാധീനം ചെലുത്തുന്നുണ്ട്.
6. അറിവും എക്സ്പീരിയൻസുമുള്ള ഒരു കോൺട്രാക്ടറെ തന്നെ വീട് നിർമ്മാണം എൽപ്പിക്കണം.
7. വീടിന്റെ സ്ട്രക്ച്വറൽ ഡിസൈൻസ് അനുസരിച്ചു തന്നെയാണോ വീടിന്റെ ഓരോ ഘട്ടത്തിന്റെയും നിർമ്മാണം എന്നു ഉറപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക