വിവാഹത്തോടെ അഭിനയജീവിതത്തിന് താൽക്കാലികമായി വിടപറഞ്ഞ മലയാളികളുടെ പ്രിയനടി സംവൃത സുനിൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായാണ് സംവൃതയുടെ മടങ്ങിവരവ്. ചിത്രത്തിൽ ആറ് വയസുള്ള പെൺകുട്ടിയുടെ അമ്മയായാണ് സംവൃത വേഷമിടുന്നത്.
ആറ് വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ഏറെ ടെൻഷൻ നിറഞ്ഞതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞു. 2004 ല്‍ എന്റെ ആദ്യ ചിത്രമായ ‘രസിക’നില് അഭിനയിക്കാന്‍ വരുമ്പോൾ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നിട്ടു പോലും അന്ന് ഞാന്‍ ഏറെ റിലാക്സ്ഡ് ആയിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷമുള്ള ഈ തിരിച്ചു വരവ് ഏറെ ടെന്‍ഷനുണ്ടാക്കുന്നുണ്ട്. മുമ്ബ് ലൊക്കേഷനില്‍ എല്ലാവരെയും ചേച്ചീ, ചേട്ടാ എന്നൊക്കെ വിളിച്ച് നടക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നാലിപ്പോള്‍ എട്ടു വര്‍ഷത്തോളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ് എല്ലാവരും എന്നെ നോക്കി കാണുന്നത്’ സംവൃത പറഞ്ഞു.
അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക