ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കാനിരുന്ന വനിതാമതിലിനെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംഘടിപ്പിക്കുന്ന വനിതാ മതില് ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
പിണറായി വിജയന്റെ വര്‍ത്തമാനം കേട്ടാല്‍ നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ പിണറായിക്കാണ് എന്ന് തോന്നും. നവോത്ഥാനത്തിന്റെ പൈതൃകം പിണറായി ചുളുവില്‍ തട്ടിയെടുക്കാന്‍ നോക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക