ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഓടെ സിനിമയിൽ നിന്നും വിരമിക്കുകയാണെന്ന് നടൻ കമൽഹാസൻ. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്ന കമലഹാസന് പൂര്‍ണമായും പൊതു പ്രവര്‍ത്തനത്തിനായി നിലകൊള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. തന്റെ രാഷ്ട്രീയ മുന്നേറ്റം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള രംഗങ്ങള്‍ ഇന്ത്യന്‍ 2ല്‍ കമലഹാസനായി ഉണ്ടായേക്കും.
കേരളത്തിൽ വച്ചുനടന്ന ഒരു ചടങ്ങിനിടയിൽ കമൽഹാസൻ തന്നെയാണ് സിനിമ വിടുന്ന കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇന്ത്യൻ 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ കമൽഹാസനോടൊപ്പം ചിമ്പു, ദുൽഖർ സൽമാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നതായി സൂചനയുണ്ട്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായി മമ്മൂട്ടിയും ചിത്രത്തിൽ വേഷമിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക