2018 ൽ ഇന്ത്യൻജനത ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ മൂന്നു പേരുടെ പട്ടിക യാഹൂ പുറത്തു വിട്ടു. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്.
വിപ്ലവകരമായ വിധികൾ പുറപ്പെടുവിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇന്റർനെറ്റിൽ ഇന്ത്യൻജനത ഏറ്റവുമധികം തിരഞ്ഞ മൂന്നാമൻ. കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
പട്ടികയിലുള്ള മറ്റ് പ്രമുഖർ
മി ടൂ ആരോപണത്തെ തുടർന്ന് രാജിവച്ച കേന്ദ്രമന്ത്രി എം ജെ അക്ബർ
കഴിഞ്ഞ മാസം വിവാഹിതരായ ബോളിവുഡ് താരദമ്പതികൾ രൺവീർ സിംഗ്, ദീപിക പദുകോൺ
സെയ്ഫ് അലിഖാൻ കരീനകപൂർ ദമ്പതികളുടെ മകൻ തൈമൂർ
ഒറ്റകണ്ണിറുക്കലിലൂടെ ഇന്ത്യയിൽ തന്നെ വൈറലായ നായിക നടി പ്രിയ പ്രകാശ് വാര്യർ
ഭയവും ആശങ്കയുമില്ലാതെ മീടു വെളിപ്പെടുത്തലുകളില്‍ നടത്തിയവരെ ഈ വര്‍ഷത്തെ മികച്ച വ്യക്തികളായി പട്ടികയില്‍ തെരഞ്ഞെടുത്തു.
2018 ൽ ആളുകൾ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ നടി അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയാണ്. ബോളിവുഡ് നടിമാരായ സോനാലി ബെന്ദ്രെ, സണ്ണി ലിയോണ്‍ എന്നിവരും മലയാളതാരം പ്രിയ പ്രകാശ് വാര്യറും പട്ടികയില്‍ ഇടംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക