Home BEAUTY & FASHION സ്ത്രീകൾ കാലിൽ സ്വർണ്ണ പാദസരമണിയരുതെന്ന് പറയാൻ കാരണമിതാണ്

സ്ത്രീകൾ കാലിൽ സ്വർണ്ണ പാദസരമണിയരുതെന്ന് പറയാൻ കാരണമിതാണ്

സ്ത്രീകള്‍ കാലില്‍ പലതരം പാദസ്സരങ്ങള്‍ അണിയാറുണ്ട്. വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസ്സരങ്ങള്‍ വിപണിയില്‍ ലഭ്യവുമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കാണെങ്കിലും സ്വര്‍ണ്ണ പാദസ്സരത്തിനോട് പൊതുവെ താല്‍പര്യം കൂടുതലാണ്. എന്നാല്‍ സ്വര്‍ണ്ണം കാലില്‍ അണിയാന്‍ പാടില്ലായെന്ന് നമ്മുടെ മുത്തശ്ശിമാര്‍ പറയാറുണ്ടായിരുന്നു.

സ്വര്‍ണ്ണം ലക്ഷ്മിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മിയെ കാലില്‍ ചാര്‍ത്തുക എന്നതിനര്‍ത്ഥം ലക്ഷ്മി ദേവിയെ നിന്ദിക്കുക എന്നാണ്. ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്. അത് കഴുത്തില്‍ ചാര്‍ത്താം കാലില്‍ അണിയരുത്. ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളും ഇതാണ് അനുശാസിക്കുന്നത്. പണ്ടൊക്കെ എത്ര വലിയ ധനികനായാലും കാലില്‍ സ്വര്‍ണ്ണം അണിയില്ലായിരുന്നു. ഈശ്വര വിശ്വാസി ഒരിക്കലും കാലില്‍ സ്വര്‍ണ്ണമണിയില്ല . അത് അനാചാരമാണ്

Also Read :   ചൈനയില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ലിങ്ക്ഡ് ഇന്‍