തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹൈസ്കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി.
സാങ്കേതിക സര്‍വകലാശാലയുടെ ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ജെ ശ്രീകുമാര്‍ അറിയിച്ചു. അതേസമയം കേരള സര്‍വകലാശാലയുടെ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വകലാശാല പി ആര് ഒ ഡോ. അജിത എസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക