കണ്ണൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്തത് പോക്കറ്റടി കേസ്. എയർപോർട്ട് പൊലീസാണ് പേഴ്സ് പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. കിയാൽ ഡയറക്ടറും എറണാകുളം സ്വദേശിയുമായ പി.എസ്. മേനോന്റെ പേഴ്സാണ് തിരക്കിനിടെ മോഷണം പോയത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് നിരവധി വിശിഷ്ടാതിഥികളും ജനങ്ങളും എത്തിയതിനാൽ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പൊലീസ് ബുദ്ധിമുട്ടേണ്ടിവരും. എന്നാൽ സി.സി.ടിവി ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോകൾ പരിശോധിച്ച് പ്രതിയെ പിടികൂടാൻ സാധിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആധാർ കാർഡും എ.ടി.എം കാർഡും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക