കര്‍ണാടകയിലെ സദാശിവനഗറില്‍ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇരുപതുകാരന് ഒളിവിൽ. മദ്യം വാങ്ങാന്‍ പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമ്മയെ തീ കൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തം കുമാർ (20) ആണ് പണം നല്കാന് തയ്യാറാവാത്തതിനെ തുടർന്ന് അമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ഇവരെ വേഗം ആശുപത്രിയിലെത്തിച്ചു. ഇവരുടെ മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക