ഹസ്തരേഖാശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും, ആധികാരികതയുമുണ്ട്. ലോക പ്രശസ്തിയാര്‍ജ്ജിച്ച ഹസ്തരേഖാശാസ്ത്രം ഭാരതത്തിന്റെ സംഭാവനയാണ്. തലച്ചോറിലുണ്ടാകുന്ന തരംഗചലനങ്ങള്‍ കൈവെള്ളയിലെ ആകൃതി വികൃതികള്‍ക്ക് ഒരു കാരണംകൂടിയാണ്. നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കൈവെള്ളയിലെ രേഖകള്‍ക്ക് മാറ്റങ്ങളുണ്ടാകുു. എാല്‍ ചില പ്രധാന രേഖകള്‍ക്ക് അടിസ്ഥാനപരമായി മാറ്റങ്ങള്‍ ഉണ്ടാകാറില്ല.
സ്ത്രീകളുടെ ഇടതുകൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫലപ്രവചനത്തിനുപയോഗിക്കുത്. എാല്‍ ഏതാണോ പ്രബലഹസ്തം, അതിനെ പ്രധാനമായും പഠനവിധേയമാക്കുതാണ് കൂടുതല്‍ നല്ലത്. ജ്യോതിഷപ്രകാരം ഒമ്പത് അതായത് നവഗ്രഹങ്ങളാണ് സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവ ഓരോിനും കൈപ്പത്തിയില്‍ പ്രത്യേക സ്ഥാനങ്ങളുണ്ട്. ഇവ മണ്ഡലങ്ങള്‍ എ് അറിയപ്പെടുു. ഓരോ മണ്ഡലത്തിലെ അടയാളവും, അതിന്റെ ഫലങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
വ്യാഴമണ്ഡലം
ബുദ്ധിരേഖയ്ക്ക് മുകളില്‍ ചൂണ്ടു വിരലിനോട് താഴെയാണ് വ്യാഴമണ്ഡലം. ഇത് ഗുരുമണ്ഡലം എും അറിയപ്പെടുു. വിദ്യാഭ്യാസവും, ഭാഗ്യവുമുള്ള വ്യക്തികളുടെ ഈ മണ്ഡലം മൃദുവും, നാണയത്തിന്റെ ആകൃതിയിലും ആയിരിക്കും. ഉറച്ച വ്യാഴമണ്ഡലം ശക്തിയുടേയും, ധൈര്യത്തിന്റേയും സൂചന നല്കുു. തടിച്ചുരുണ്ട് വീര്ത്തതാണെങ്കില് ശുഭത്വത്തിന്റേയും അഹന്തയുടേയും പ്രതീകമാണ്. ഈ മണ്ഡലത്തില്‍ മഴത്തുള്ളി പ്രതലത്തില്‍ വീണ് അല്പം നീണ്ടുപോയ ആകൃതി യിലും, ഡയമണ്ടിന്റെ ആകൃതിയിലും രേഖ കണ്ടാല്‍ അത് പരധനമോ ഭാഗ്യക്കുറിയോ ലഭിക്കുതിന്റെ സൂചനയാണ്. വ്യാഴമണ്ഡലത്തില്‍ ത്രികോണ അടയാളം ഉള്ള രേഖ കണ്ടാല്‍, നേതൃസ്ഥാനത്തുള്ള തന്ത്രശാലികളായ മോഷ്ടാക്കള്‍, കൈക്കൂലിക്കാരായ മേലാളന്മാര്, കരിഞ്ചന്തക്കാരായ വ്യവസായികള്‍ എിവരെ സൂചിപ്പിക്കുു.
ഈ മണ്ഡലത്തിലെ കറുപ്പടയാളം തൊഴില്‍ പരാജയം, അപമാനം എിവയേയും, വെളുപ്പടയാളം തൊഴില്‍ മേന്മയേയും, മാന്യത, ധനലാഭം, ഉദ്ധിഷ്ടകാര്യലബ്ധി എിവയേയും സൂചിപ്പിക്കുു. ഉത വിദ്യാസമ്പന്, സാഹിത്യകാരന്, എിവരെ സൂചിപ്പിക്കു അടയാളമാണ് നക്ഷത്ര ചിഹ്നം. വിദ്വാന്മാരുടേയും, കീര്ത്തിമാന്മാരുടേയും വ്യാഴമണ്ഡലത്തില്‍ ഒരു പൂവിന്റെ ആകൃതി സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കണ്ടെത്താനാകും.
ശനിമണ്ഡലം
ശനി നടുവിരലിന് താഴെയായി കാണപ്പെടു മണ്ഡല ഭാഗമാണ്. ഈ മണ്ഡലം ക്രമത്തിലധികം വീര്ത്തിരുാല് ആവശ്യത്തിനുമാത്രം സംസാരിക്കുവരും, ഏകാന്തത ഇഷ്ടപ്പെടുവരും ആയിരിക്കും. ശനിമണ്ഡലം ക്രമത്തിലധികം കുഴിഞ്ഞു കണ്ടാല്‍ ജനദ്രോഹിയും ആത്മഹത്യ പ്രവണതയുള്ളവനുമാകാം. ശനിയില്‍ ഒരക്ഷരം കണ്ടാല്‍ അത് ഭാര്യയുടെ പേരിന്റെ ആദ്യാക്ഷരമാണ്. ഈ മണ്ഡലത്തിലെ കരിപ്പുള്ളി മാതൃമരണ സൂചന നല്കുു. വെളുത്ത പുള്ളി അവിവാഹിതര്‍ക്ക് വിവാഹ സൂചന നല്കുു. കുരിശ്ശടയാളം ബിസിനസ്സിലെ വമ്പന്‍ പരാജയത്തിന്റേയും കാരാഗ്രഹ വാസത്തിന്റേയും സ്ത്രീകളില്‍ വിവാഹ മോചനത്തിന്റെയും സാധ്യത കാണിക്കുു.
സൂര്യമണ്ഡലം
മൂാം വിരലിന് അഥവാ മോതിര വിരലിന് തൊ’് താഴെയാണ് സൂര്യമണ്ഡലം. ഈ മണ്ഡലത്തിന്റെ സ്ഫുടത കല, സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക, ആദര്‍ശ, മേഖലകളിലെ മികവിന്റെ ലക്ഷണമാണ്. താമര അടയാളം രാജതുല്യരാകുതിന്റേയും, ശൂലമടയാളം മന്ത്രി തുല്യരാകുതിന്റേയും സൂചനകളാണ്. സൂക്ഷ്മ ദൃഷ്ടിയില് ഒരക്ഷരം കണ്ടാല്‍ അവര്‍ ഉയര് തലത്തില്‍ ഉദ്യോഗം വഹിക്കും. കരിംപുള്ളി പിതൃമരണത്തേയും, വെളുത്ത പുള്ളി സര്വ്വകാര്യപ്രാപ്തിയേയും സൂചിപ്പിക്കുു.
ബുധമണ്ഡലം
കുഞ്ഞന്‍ വിരലിന് അഥവാ അണുവിരലിന് താഴെയുള്ള ഭാഗം, ഉയര് സ്ഫുടമുള്ള മണ്ഡലം മികവ്, ശക്തി, ബുദ്ധി മുതലായവയുടെ സൂചകമാണ്. ഈ മണ്ഡലം സാധാരണ നിലയിലാണെങ്കില്‍ പൊതുവേ സമൂഹദ്രോഹിയാകാം. കറുപ്പടയാളം പരീക്ഷാ പരാജയത്തിന്റേയും, വെളുപ്പടയാളം പരീക്ഷാ വിജയത്തിന്റേയും അടയാളങ്ങളാണ്. ബുധമണ്ഡലത്തിലെ വൃത്തം അപമാനത്തിന്റെ സൂചനയാണ്. അടുത്തടുത്ത് സമാന്തരമായി മൂ് രേഖകള്‍ കുത്തനെ കണ്ടാല്‍ അധികാരവും, പദവിയുമുള്ള തൊഴില്‍ നേടാനാകുമെതിന്റെ സൂചനയാണ്. കൈപ്പത്തിയില്‍ ചെറുവിരലിന് ഏകദേശ സമാന്തരമായി കാണുതാണ് ‘കളത്ര’ രേഖകള്‍. അതിന്റെ തലയ്ക്കല്‍ കറുത്ത അടയാളം ഭാര്യയെ ഉപേക്ഷിക്കാനും, വീണ്ടും സ്വീകരിക്കാനുമുള്ള സാഹചര്യത്തെ സൂചിപ്പിക്കുു. ഇവര്‍ അവിവാഹിതരാണെങ്കില്‍, വ്യഭിചാരം മൂലം ദുഷ്കീര്‍ത്തിക്കും, ലൈംഗിക അരാജകത്വത്തിനും സാധ്യതയുണ്ട്. കളത്രരേഖയുടെ അഗ്രം വളഞ്ഞ് ചെറുവിരലിലെത്തിയാല് അത്തരക്കാര്‍ വിഷയാസക്തിയില്ലാത്ത ജ്ഞാനികളോ, ശാസ്ത്ര പ്രതിഭകളോ ആകാം. വീതിയേറിയ കളത്രരേഖ, കുലദ്രോഹികളായ ഭാര്യമാരെ സംരക്ഷിച്ച് സര്‍വ്വനാശം വരുത്തുതിന്റെ അടയാളമാണ്.
ചന്ദ്രമണ്ഡലം
കൈവെള്ളയിലെ വലിപ്പമുള്ള മണ്ഡലമാണ് ചന്ദ്രമണ്ഡലം. മുറുക്കി പിടിച്ച കൈയ്യിലെ, ചെറുവിരല്‍ തൊടു ഭാഗം മുതല്‍ മണിബന്ധം വരെ ആയുര്‍രേഖയുടെ അതിര്‍ത്തിവരെയുള്ള ഭാഗം. മുഴച്ചുരുണ്ട ചന്ദ്രമണ്ഡലം വാക്സാമര്ത്ഥ്യം, വശീകരണം, ചുണ, നുണ പറഞ്ഞ് ഫലിപ്പിക്കാനുള്ള അപൂര്‍വ്വ കഴിവ്, എിവയുടെ ലക്ഷണമാണ്. കുരിശടയാളം ജീവിത നൈരാശ്യത്തിന്റേയും, ആത്മഹത്യാ പ്രവണതയുടേയും, ത്രികോണം പ്രശസ്ത കലാകാരന്മാരാകുതിന്റേയും സൂചകങ്ങളാണ്. ചതുരം വ്യാപാരത്തിന്റേയും, ശൂലം ലാഭക്കച്ചവടത്തിലൂടെ ജനസമ്മതനാകുതിന്റേയും ലക്ഷണങ്ങളാണ്. ശംഖ് അടയാളം ഒിലധികം ഭാര്യമാരെപോലുള്ളവരുടെ സഹജീവിതത്തെ സൂചിപ്പിക്കുു. ഒരേ വലിപ്പമുള്ള ചന്ദ്രമണ്ഡലമുള്ള സ്ത്രീ, പുരുഷന്മാരുടെ ജീവിതം ശ്രേയസ്കരവും മാതൃകാപരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക